കേരളത്തിലെ ചില ജില്ലകളിലെ കുട്ടികൾക്കിടയിലെ കോവിഡ് ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിൽ

തിരുവനന്തപുരം:കേരളത്തിലെ ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ കോവിഡ് ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിലെത്തിയതായി ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ കണ്ടെത്തി. കോവിഡ് വന്നുപോയതുമൂലമുള്ള ആന്റിബോഡികളാണിവയെന്നും വ്യക്തം. ഇത്തരത്തിലുള്ള സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ കാസർകോട് ജില്ലയിലാണ് – 63.3 %. ആലപ്പുഴ (55 %), മലപ്പുറം (50.9 %) ജില്ലകളിലും പകുതിയിലേറെ കുട്ടികളിൽ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി.

ദേശീയ ശരാശരി 55 %, സംസ്ഥാന ശരാശരി 40.2 % എന്നിങ്ങനെയാണ്. അതേസമയം, വയനാട് (7.9 %), ഇടുക്കി (21.4 %),പത്തനംതിട്ട (25.5 %) ജില്ലകളിൽ കുട്ടികളിലെ സിറോ പോസിറ്റിവിറ്റി ദേശീയ, സംസ്ഥാന ശരാശരിയെക്കാൾ വളരെ കുറവാണ്. ഒരേ ജില്ലയിൽ തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും കണക്കുകൾ ഒത്തുപോകുന്നില്ല. ഏറ്റവും കൂടുതൽ കോവിഡ് സാന്ദ്രത റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കുട്ടികൾക്കിടയിലെ സിറോ പോസിറ്റിവിറ്റി യഥാക്രമം 33.6 %, 42.3 % എന്നിങ്ങനെയാണ്. വയനാട്ടിൽ സിറോ പോസിറ്റിവിറ്റി അവിശ്വസനീയമാംവിധം കുറഞ്ഞത് സാംപിളുകളുടെ കുറവു കൊണ്ടാകാമെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്തെ 5 – 17 പ്രായക്കാരിൽനിന്നു ശേഖരിച്ച 2967 സാംപിളുകളാണു പരിശോധിച്ചത്. സ്കൂളുകൾ തുറക്കാനിരിക്കെ സർവേയിലെ കണ്ടെത്തലുകൾ പ്രതിരോധ ആസൂത്രണത്തിൽ നിർണായകമാകും.

ഏഴു വയസ്സുകാരായ 47.9 % പേരിൽ ആന്‍റിബോഡി കണ്ടെത്തി. ∙ സിറോ പോസിറ്റിവിറ്റിയിൽ 5–8, 12–14 പ്രായക്കാർ.42.1 ശതമാനം മുന്നിൽ. ആൺകുട്ടികളെ (36.6%) അപേക്ഷിച്ച് പെൺകുട്ടികൾ മുന്നിൽ (43.5%)സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ (43.5%), മുന്നാക്ക വിഭാഗങ്ങളിലെ കുട്ടികളെക്കാൾ (36.6%) മുന്നിൽ .കോവിഡ് ബാധിച്ച 94.1% കുട്ടികളിലും ആന്റിബോഡി. ∙ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായ 64.5 % കുട്ടികളിൽ ആന്റി ബോഡി. എന്നിവയാണ് മറ്റ് പ്രധാന കണ്ടെത്തലുകൾ

Share
അഭിപ്രായം എഴുതാം