ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന് പുറത്ത് കളിക്കുന്നതിനിടെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയിലാണ്. രഞ്ജിത്ത് നഗറിലാണ് സംഭവം. കുട്ടിയെ തിരിച്ചുകിട്ടിയപ്പോള്‍ കുട്ടി രക്തത്തില്‍ കുളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പോലീസിന് ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ഡല്‍ഹിയില്‍ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍
