പാലക്കാട്: ലെവല്‍ക്രോസ് അടച്ചിടും

പാലക്കാട്: പറളി – മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റപണികള്‍ക്കായി ഒക്ടോബര്‍ 25 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 26 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ പാമ്പാടി – ലെക്കിടി, പറളി – ഓടന്നൂര്‍ / കോട്ടായി വഴി പോകണം.

Share
അഭിപ്രായം എഴുതാം