കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പി പി ആര്‍ രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ് (24) എന്നിവരാണ് നാല് കുപ്പികളിലായി സൂക്ഷിച്ച 25 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്.

22/10/21 വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് പ്രതികളെ പിടികൂടിയത്. ഹരികൃഷ്ണയുടെ കൈവശമുണ്ടായിരുന്ന ബാഗിലാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. സംഘമെത്തിയ സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു.

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍, സി പി ഒ. അരുണ്‍, ഹോം ഗാര്‍ഡ് രതീഷ് കുമാര്‍ എന്നിവരാണ് പട്രോളിംഗിനിടെ പ്രതികളെ പിടികൂടിയത്. മെഡിക്കല്‍ കോളജ് പോലീസ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.

പിടിയിലായ സ്ത്രീ മലപ്പുറം സ്വദേശിയും പുരുഷന്‍മാര്‍ കോഴിക്കോട്ടുകാരുമാണ്. കോഴിക്കോട്ട് ഇവര്‍ പതിവായി ലഹരിക്കച്ചവടം നടത്തുന്നവരാണെന്ന് സംശയമുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.

Share
അഭിപ്രായം എഴുതാം