റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാരൂഖ് ഖാന്റെ വീട്ടിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ്

October 21, 2021 - 1:32 pm

ബാന്ദ്ര: നടൻ ഷാരൂഖ് ഖാന്റെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബി റെയ്‌ഡ്‌. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ആര്യൻ ഖാനെ ഷാരൂഖ് ഖാൻ ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ എത്തി റെയ്ഡ് നടത്തുന്നത്.

Read Also: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റി

നടൻ ചങ്കി പാണ്ഡയുടെ മകളും ബോളിവുഡ് നടിയുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻ സി ബി റെയ്ഡ് നടത്തി. ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. അനന്യയുടെ ഫോൺ എൻ സി ബി പിടിച്ചെടുത്തിട്ടുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *