കണ്ണൂർ: ഉത്ര കേസ് വിധി സ്വാഗതാര്‍ഹം: അഡ്വ പി സതീദേവി

കണ്ണൂർ: ഉത്ര കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം നല്‍കി കൊണ്ടുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേരളീയ സമൂഹത്തില്‍ ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതി നടത്തിയത്. അത്രയും മൃഗീയവും നീചവുമായ കുറ്റകൃത്യമാണ് നടന്നത്. കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. പ്രോസിക്യൂഷനും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. നീതി നിര്‍വ്വഹണത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിതെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ നടപടിയുണ്ടാകുമെന്നതിന്റെ തെളിവാണ് ഈ വിധി. കുറ്റകൃത്യത്തിന് വധശിക്ഷ നല്‍കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാര പരിധിയില്‍ പെടുന്നതാണെന്നും ആണെന്നും അവര്‍ അഭിപ്രായപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →