എറണാകുളം: പെൻഷൻ ഇൻകം ടാക്സ് നോട്ടീസ്

എറണാകുളം: 2021-22 സാമ്പത്തിക വർഷത്തിൽ 5,50,000/- രൂപയിൽ കൂടുതൽ പെൻഷൻ (അരിയർ ഉൾപ്പെടെ) കൈപ്പറ്റുന്നവരും ഇൻകം ടാക്സ് അടച്ചു തുടങ്ങിയിട്ടില്ലാത്തവരുമായ എല്ലാ പെൻഷൻകാരും ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് (ഓപ്ഷൻ സ്ലാബ് ഏതെന്നത് വ്യക്തമാക്കി) 2021 ഒക്ടോബർ 25 മുൻപായി ട്രഷറിയിൽ ഫയൽ ചെയ്യേണ്ടതാണ്.

ആദായനികുതി നിയമപ്രകാരം, ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാത്തവർ സ്റ്റാൻഡേർസ് ഡിഡക്ഷനോ, റിബേറ്റിനോ അർഹത ഇല്ലാത്തവരാകും. അത്തരത്തിലുളളവരുടെ വരും മാസ പെൻഷൻ തുകയിൽ നിന്നും ആനുപാതിക ടാക്സ് തുക കുറവ് വരുത്തുന്നതാണ്. പെൻഷൻ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴിയും മണി ഓർഡർ വഴിയും പെൻഷൻ കൈപ്പറ്റുന്നവർ അവരവരുടെ മാതൃ ട്രഷറിയിൽ തന്നെ സ്റ്റേറ്റ്മെന്റ് നൽകണം.

ബാങ്കിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർക്ക് സൗകര്യപ്രദമായ ഏതു ട്രഷറിയിലും സമർപ്പിക്കാവുന്നതാണ്. എല്ലാ പെൻഷൻകാർക്കും ട്രഷറിയിൽ നേരിട്ട് ഹാജരായോ, തപാൽ വഴിയോ കേരള പെൻഷൻ പോർട്ടൽ വഴിയൊ സ്റ്റേറ്റ്മെന്റ് സമർപ്പിക്കാവുന്നതാണ്.

ഫാമിലി പെൻഷൻ വരുമാനമുളളവർക്ക് പരമാവധി വരുത്താവുന്ന അധിക കുറവ് 15000 രൂപ വരെയാണ്.

Share
അഭിപ്രായം എഴുതാം