കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ പദ്ധതി ഗുണം ചെയ്യുകയുള്ളൂവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഏറെ പാരിസ്ഥിതികാഘാതം ഉണ്ടായേക്കാവുന്ന പദ്ധതിയാണിത്. പ്രതിപക്ഷത്തിരിക്കുമ്പോൾ എക്സ്പ്രസ് ഹൈവേയെ എതിർക്കുന്നവർ കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കാട്ടിലപ്പീടികയിൽ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രശാന്ത് ഭൂഷൺ. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഈ ശ്രീധരൻ അടക്കമുള്ളവരുടെ ഉപദേശം തേടാമായിരുന്നു എന്നും പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.