ചികിത്സയിലിരിക്കെ ജയിലിലടച്ചു. സിദ്ദിഖ് കാപ്പൻ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീംകോടതിയിൽ

ന്യൂഡൽഹി : മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. അഡ്വക്കേറ്റ് വിൽസ് മാത്യൂസ് മുഖേനയാണ് ഹർജി ഫയൽ സ്വീകരിക്കുന്നത. 2021 ഏപ്രിൽ 28-ന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ ലംഘിച്ചുവെന്നാണ് പരാതി.. കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന സിദ്ദീഖ് കാപ്പനെ രോഗം ഭേദമാകുന്നതിനു മുമ്പേ ആശുപത്രിയിൽ നിന്നും കൊണ്ടുപോയി. തുടർന്ന് മധുര ജയിലിൽ അടച്ചു. സുപ്രീംകോടതി ഈ വർഷം ഏപ്രിൽ 28- ന് നൽകിയ നിർദേശങ്ങളുടെ ലംഘനം ആണ് ഇതെന്നും കോടതിയലക്ഷ്യ ഹർജിയിൽ ബോധിപ്പിച്ചു.

2019 മെയ് മാസം ആറാം തീയതി അർദ്ധരാത്രിയിലാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുപോയത്. അന്ന് ഉറങ്ങാൻ പോലും അനുവദിച്ചില്ല. മെയ് ഒമ്പതാം തീയതിയും മെയ് 25 ആം തീയതിയും ഇത് സൂചിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് ഉത്തർപ്രദേശ് അധികൃതർക്ക് നൽകി. എന്നാൽ അതിൻറെ അടിസ്ഥാനത്തിൽ അതിൽ യാതൊരു മാറ്റങ്ങളും ഉണ്ടാക്കിയില്ല. അതിൽ നിന്നും മനപൂർവ്വമായ ഇടപെടലാണ് എന്ന് വ്യക്തമായി. 

മധുര ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ ദന്ത രോഗം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്.  പല്ലുമായി ബന്ധമുള്ള നാഡികളിലേക്ക് വേദന പടർന്നിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ പരിശോധിച്ച ഡോക്ടർ ഇതിന് വിദഗ്ദ്ധ ചികിത്സ നിർദേശിച്ചിരുന്നു.പ്രമേഹരോഗം അധികരിച്ചതുകൊണ്ട് കാഴ്ച്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയുമുണ്ട്.  ഇപ്പോഴും സിദ്ദിഖ് കാപ്പൻ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ട അവസ്ഥയിലാണ്. എന്നാൽ മധുര ജയിൽ അധികാരികൾ അതിന് തയ്യാറാവുന്നില്ല.  ഈ സാഹചര്യത്തിൽ കോടതി അലക്ഷ്യഹർജിയുമായി സുപ്രീംകോടതിയെ തന്നെ സമീപിച്ചിരിക്കുകയാണ് എന്നാണ് കാപ്പൻ  പറയുന്നത്. 

2020 ഒക്ടോബർ മൂന്നാം തീയതിയാണ് സിദ്ദീഖ് കാപ്പനെ മറ്റു മൂന്നു പേരോടൊപ്പം ഉത്തർപ്രദേശ് പോലീസ് ഉത്തർപ്രദേശിലെ ഹത്രാസിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. ഹത്രാസിൽ നടന്ന കൂട്ട ബലാൽസംഗം സംഭവവും അതിനെത്തുടർന്ന് ഇരയുടെ മരണവും സംഭവിച്ച പശ്ചാത്തലത്തിൽ അത് ഉപയോഗപ്പെടുത്തിക്കൊണ്ട് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് ഉത്തർപ്രദേശ് പോലീസ് ആരോപിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 

സിദ്ദിഖ് കാപ്പന്റെ ചികിത്സയും വിമോചനവും  അഭ്യർത്ഥിച്ച് കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റും സിദ്ദീഖ് കാപ്പന്റെ ഭാര്യയും കോടതിയിൽ പരാതികൾ നൽകിയിരുന്നു. എന്നാൽ ഉത്തരപ്രദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചത് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി ബന്ധമുള്ള ആൾ ആണെന്നും  ജേർണലിസ്റ്റ് എന്ന  മുഖം ഉപയോഗപ്പെടുത്തി വർഗീയ കലാപം സൃഷ്ടിക്കുവാൻ  ശ്രമിച്ചു എന്നുമാണ്.

Share
അഭിപ്രായം എഴുതാം