പാലക്കാട്: മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശമുള്ള അനര്‍ഹര്‍ക്കെതിരെ പരാതി നല്‍കാം

പാലക്കാട്: എ.എ.വൈ (അന്ത്യോദയ/ അന്നയോജന ) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണനാ)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ 9495998223 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നമ്പറില്‍ വിളിക്കുകയോ ശബ്ദ സന്ദേശമായോ വാട്‌സ്ആപ്പ് സന്ദേശമായോ പരാതി നല്‍കാം. പരാതിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കേണ്ടതില്ല. പരാതിക്ക് രഹസ്യസ്വഭാവം ഉണ്ടായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം