മൂന്നര കിലോഗ്രാം സ്വര്‍ണം പിടിച്ചു

ഓച്ചിറ : മഹാരാഷ്ട്രയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വാനില്‍ കടത്തി കൊണ്ടുവന്ന സ്വര്‍ണം പിടിച്ചു. നികുതി വെട്ടിച്ച്‌ കടത്താന്‍ നോക്കിയ ഒരുകോടി 60 ലക്ഷം രൂപ വിലവരുന്ന മൂന്നരകിലോഗ്രാം സ്വര്‍ണമാണ്‌ പിടികൂടിയത്‌. ചങ്ങന്‍കുളങ്ങര ബ്ലോക്ക്‌ ഓഫീസ്‌ ജംങ്‌ഷനില്‍ 2021 ഒക്ടോബര്‍ 2ന്‌ രാവിലെ 9.30 ഓയൊയിരുന്നു പരിശോധന . 9.30ലക്ഷം രൂപ പിഴ ചുമത്തി സ്വര്‍ണം തിങ്കളാഴ്‌ച വിട്ടുകൊടുത്തു.

ആലപ്പുഴ ചെങ്ങന്നൂര്‍ ജിഎസ്‌ടി ഇന്റലിജന്‍സ്‌ സ്‌ക്വാഡ്‌ നമ്പര്‍ രണ്ടിലെ ഉദ്യോഗസ്ഥരാണ്‌ സ്വര്‍ണം പിടിച്ചത്‌. ഇന്‍റ ലിജന്‍സ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ വി അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്‌റ്റേറ്റ് ടാക്‌സ്‌ ഓഫീസര്‍ ജെ ഉദയകുമാറിന്‍രെ നേതൃത്വത്തിലുളള സംഘമാണ്‌ പരിശോധന നടത്തിയത്‌.

Share
അഭിപ്രായം എഴുതാം