റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധര്‍മശാല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കങ്കണയുടെ പേരും ബിജെപി നേതൃത്വം പരിഗണിക്കുന്നു. കോണ്‍ഗ്രസുമായി ശിവസേനയുമായും ഉടക്കി നില്‍ക്കുന്ന കങ്കണയ്ക്ക് പിന്നില്‍ ബിജെപി നിലയുറപ്പിക്കുന്നത് മഹാരാഷ്ട്രയില്‍ വലിയ വിവാദമായിരുന്നു.മാണ്ഡി ലോക്‌സഭാ മണ്ഡലത്തിന് പുറമെ ചില നിയമസഭാ മണ്ഡലങ്ങളിലും ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്.
മാണ്ഡി ജില്ലയിലെ ഭംബ്ല ഗ്രാമത്തിലാണ് കങ്കണ ജനിച്ചതും വളര്‍ന്നതും. അവര്‍ അടുത്തിടെ മണാലിയില്‍ പുതിയ വീട് വച്ചിരുന്നു. ഇതും മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന പ്രദേശമാണ്. കങ്കണയെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയാല്‍ യുവജനങ്ങളുടെ പിന്തുണ കൂടുതല്‍ ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ നടി കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *