തിരുവന്തപുരത്ത് വൻ കഞ്ചാവ് വേട്ട : ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സജി എന്നയാൾ ആണ് കഞ്ചാവ് എത്തിച്ചത്. എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്ന് ക്വറിയറിലാണ് കഞ്ചാവ് എത്തിയതെന്ന് എക്സൈസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Share
അഭിപ്രായം എഴുതാം