റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

മയക്കുമരുന്ന് ഗുണ്ടകള്‍ ജയില്‍ അങ്കതട്ടാക്കി: ആറുപേരുടെ തലയറുത്തു, ഇക്വഡോറില്‍ 116 മരണം

October 1, 2021 - 1:45 pm

ക്വിറ്റോ: മയക്കുമരുന്ന് ഗുണ്ടകള്‍ ഇക്വഡോറിലെ ജയിലില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 116 തടവുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളംപേര്‍ക്കു പരുക്കേറ്റു. തടവുകാരുടെ കലാപമല്ല ജയിലില്‍ ഉണ്ടായതെന്നും രണ്ടു വിഭാഗം തടവുകാര്‍ ഏറ്റുമുട്ടുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.ചൊവ്വാഴ്ചയാണ് ആദ്യം ഏറ്റുമുട്ടലുണ്ടായതെങ്കിലും ബുധനാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. എന്നാല്‍, ഇന്നലെ പുലര്‍ച്ചെയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതോടെ ജയിലിലെ സ്ഥിതിഗതി നിയന്ത്രിക്കാന്‍ നാനൂറ് പോലീസുകാരെക്കൂടി നിയോഗിച്ചു.ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 24 പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ ആറുപേരുടെ മൃതദേഹം ശിരഛേദം ചെയ്യപ്പെട്ടനിലയിലായിരുന്നു. ഇന്നലെ ഏറ്റുമുട്ടലിനുശേഷം മരണസംഖ്യ 116 ആയി ഉയര്‍ന്നതായി ഇക്വഡോര്‍ ജയില്‍ ഡയറക്ടര്‍ ബോള്‍വാര്‍ ഗാര്‍സന്‍ അറിയിച്ചു.രാജ്യാന്തര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള തടവുകാരാണു ജയിലിലുള്ളത്. ഇവരില്‍ മെക്സിക്കോ കേന്ദ്രീകരിച്ചുള്ള സിനലോവ, ജലിസ്‌കോ മയക്കുമരുന്നു സംഘങ്ങളാണ് ഏറ്റുമുട്ടിയത്. സിനലോവയുമായി ബന്ധമുള്ള ലോസ് ചോദറസ് ഗുണ്ടാസംഘത്തില്‍പ്പെട്ട ഒരാളുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണു കലാപത്തിനു തുടക്കംകുറിച്ചത്. കഴിഞ്ഞ ജൂെലെയില്‍ ഇക്വഡോറിലെ വിവിധ ജയിലുകളില്‍ തടവുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നു നൂറോളം പേരാണു കൊല്ലപ്പെട്ടത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *