കനയ്യയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

ന്യൂഡല്‍ഹി: സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

28/09/21 ചൊവ്വാഴ്ച വൈകീട്ട് കനയ്യയും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും 25/09/21 ശനിയാഴ്ച ജിഗ്‌നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. താനും കനയ്യയും സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2019 ല്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബേഗുസുരായിയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

അതേസമയം പാര്‍ട്ടി വിടാതിരിക്കാന്‍ കനയ്യ സി.പി.ഐയ്ക്ക് മുന്നില്‍ ഡിമാന്റ് വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

26/09/21 ഞായറാഴ്ച സി.പി.ഐ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് ബീഹാറില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ കനയ്യയെ കണ്ടിരുന്നു.

‘ആ കൂടിക്കാഴ്ചയില്‍ തന്നെ സംസ്ഥാന സെക്രട്ടറിയാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു,’ പേര് വെളിപ്പെടുത്താത്ത സി.പി.ഐ നേതാവ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →