പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ സായി പല്ലവിയുടെ പുതിയ ചിത്രമാണ് ലൗ സ്റ്റോറി. ഈ ചിത്രം തിയേറ്ററിൽ ആവേശമുണർത്തി കൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് വിജയം ആഘോഷിക്കുകയാണ്.
പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ തുടർന്ന് ഒരു പാട് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അന്യഭാഷകളിൽ സജീവമായിരുന്നു സായിപല്ലവി.സായി പല്ലവിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്.
എനിക്കും എൻറെ തെലുങ്ക് ചിത്രമായ ലൗ സ്റ്റോറിയുടെ ടീമിനും ഇന്ന് വളരെ വൈകാരികമായിരുന്നു. അഭിനേതാക്കൾ സംവിധായകർ നിർമ്മാതാക്കൾ സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ സിനിമയുടെ വിജയത്തിനായി പ്രവർത്തിച്ചു – പ്രാർത്ഥിച്ചു.
ഇനി ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല പ്രേക്ഷകരുടേതും ആണ് എന്നതിന് തെളിവുണ്ട് എന്ന് വ്യക്തമാക്കിയ സായിപല്ലവി തിയേറ്ററിലെ ആഘോഷത്തിന്റെ വീഡിയോയും പങ്കുവെച്ചു.