ബാലരാമപുരം : കൈത്തറി വ്യാപാരിയില്‍ നിന്ന് വസ്‌ത്രങ്ങള്‍ വാങ്ങി 24 ലക്ഷം രൂപ തട്ടിയ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം ഒലക്കര തിരൂരങ്ങാടി അബ്ദൂള്‍ റഹമാന്‍ നഗറില്‍ പുനയൂര്‍ കോയാസ്‌മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37) ആണ് അറസറ്റിലായത്. ബാലരാമപുരം കൈത്തറി തെരുവിലെ ആശാ ഹാന്‍ഡ്‌ലൂമില്‍ നിന്നും കൈത്തറി വസ്‌ത്രങ്ങള്‍ വാങ്ങി കബളിപ്പിക്കുകയായിരുന്നു.
ആദ്യം ചെറിയ തോതില്‍ വസ്‌ത്രങ്ങള്‍ വാങ്ങി വ്യാപാരിയുടെ വിശ്വാസം പിടിച്ചുപറ്റിയ ഗഫൂര്‍ പിന്നീട് 25 ലക്ഷത്തോളം രൂപയുടെ വസ്‌ത്രങ്ങള്‍ തനിക്കും തന്റെ പാര്‍ട്‌ണര്‍മാക്കുമായി ഗഫൂര്‍ പലപ്പോഴായി വാങ്ങുകയായിരുന്നു. പണത്തിനായി നിരവധി വണ ഗഫൂറിനെ സമീപിച്ചെങ്കിലും പണം നല്‍കാതെ ഭീഷണിപ്പെടുത്തി അയക്കുകയായിരുന്നു.
തടര്‍ന്നാണ് ആശാ ഹാന്‍ഡ്‌ലൂം ഉടമ കുട്ടപ്പന്‍ ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരം റൂറല്‍എസ്‌പിയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്‌പി അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ്‌് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്‌തു.