കാസർകോട്: അഗ്നിശമനരക്ഷാ പ്രവർത്തനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും പരിശീലനം നൽകി അഗ്നിരക്ഷാ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി സേവന സന്നദ്ധരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ cds.frs.kerala.gov.in ൽ പേര് രജിസ്റ്റർ ചെയ്യണം. പേര് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതത് പരിധിയിലെ അഗ്നിശമനരക്ഷാ നിലയങ്ങളുമായി ബന്ധപ്പെടാം. ഫോൺ: കാസർകോട്-049944 230101, കാഞ്ഞങ്ങാട്-0467 2202101, തൃക്കരിപ്പൂർ-0467 2210201, ഉപ്പള-04998 241101, കുറ്റിക്കോൽ 04994 206100.