പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0’ എന്ന പരിപാടി ഇന്ത്യയിലെ എല്ലാ ജിലകളിലും നടത്തിവരികയാണ്. പിടി ദീനദയാല്‍ ഉപാധ്യായ ജന്മദിനത്തോട് അനുബന്ധിച്ച് ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നിടങ്ങളില്‍ മെഗാ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ സംഘടിപ്പിച്ചു.
സൗപര്‍ണിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് കൈപ്പട്ടൂര്‍, വിവേകാനന്ദ സാംസ്‌കാരിക സമിതി റാന്നി-പെരുനാട്, തേജസ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പയ്യനലൂര്‍ എന്നീ ക്ലബുകള്‍ നെഹ്‌റു യുവകേന്ദ്രയുമായി ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിച്ചു. യുവാക്കളില്‍ വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കാനാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.