ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സ്പൈസസ് ബോർഡ് ഏലത്തിന്റെ ഒരു ബൃഹത് ഇ-ലേലം 2021 സെപ്റ്റംബർ 26 ഞായറാഴ്ച സംഘടിപ്പിക്കുന്നു. രാജ്യത്ത് ഏലത്തിനായി നടത്തുന്ന ഏറ്റവും വലിയ ഇ-ലേലത്തിൽ പങ്കെടുക്കുന്നതിലൂടെ സുഗന്ധവ്യഞ്ജന വ്യാപാരികളുമായി ബന്ധപ്പെടാൻ സുഗന്ധവ്യഞ്ജന കർഷകർക്ക് കഴിയും.
ഇടുക്കിയിലെ പുറ്റടിയിലുള്ള ബോർഡിന്റെ ഇ-ലേല കേന്ദ്രത്തിൽ ആണ് 75000 കിലോഗ്രാം ചെറിയ ഏലയ്ക്കയുടെ ഇ-ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര വാണിജ്യ വകുപ്പ്, സുഗന്ധവ്യഞ്ജന ബോർഡ് എന്നിവ സംയുക്തമായി, സാമ്പത്തിക വളർച്ചയും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ടു നടത്തുന്ന വാണിജ്യ സപ്താഹ് പരിപാടി പരമ്പരയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്.
വൻകിട കയറ്റുമതിക്കാരും വ്യാപാരി സമൂഹവും ഈ ബൃഹത് ഏലം ലേലത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ലേലം സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ ആരംഭിച്ച് അന്നുതന്നെ അവസാനിക്കും.