ഗാന്ധിജയന്തി, കേരളപ്പിറവി ദിനങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും 50 ശതമാനം സൗജന്യമനുവദിക്കണമെന്ന്‌ ബെഹ്‌റ

കൊച്ചി. മെട്രോ നിരക്ക്‌ കുറക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. ഗാന്ധിജയന്തി, കേരളപ്പിറവി ദിനങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും 50 ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

എന്നാല്‍ കൊച്ചി മെട്രോ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 സെപതംബര്‍ 18ന്‌ നടത്തിയ കേക്ക്‌ ഫെസ്‌റ്റിവല്‍ വന്‍ വിജയമാവുകയും പൊതജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്‌തിരുന്നു. 24, 25 തീയതികളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഇടപ്പളളി മെട്രോ സ്‌റ്റേഷനില്‍ ടാറ്റൂ/ മെഹന്തി ഫെസ്റ്റ്‌ നടത്താനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിട്ടുളളതെന്ന് ബെഹ്‌റ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം