തിരുവനന്തപുരം: പരാതിക്കാരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: എസ്.സി.-എസ്.ടി. കമ്മീഷന്റെ ഹിയറിങിനുശേഷം പുറത്തിറങ്ങിയ ആദിവാസി വിഭാഗക്കാരനായ ഉദ്യോഗസ്ഥനെയും ഭാര്യയെയും ഹിയറിങ് ഹാളിന് പുറത്തുവച്ച് ഭീഷണിപ്പെടുത്തിയ അസി.സബ് ഇൻസ്‌പെക്ടർ തുളസീധരക്കുറുപ്പിനെതിരെ നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തു.
ഹിയറിങ് ഹാളിന് പുറത്തുവച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത് കമ്മീഷനെ അപമാനിച്ചതിനും അവഹേളിച്ചതിനും കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതിനും സമാനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.  ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.

Share
അഭിപ്രായം എഴുതാം