തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി /വർഗത്തിൽപ്പെട്ടവർക്കായി കെ.ജി.ടി പരീക്ഷകൾക്കുള്ള രണ്ട് വർഷ സ്റ്റെനോഗ്രാഫി (ടൈപ്പ്‌റൈറ്റിംഗ് & കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ്-ഷോർട്ട്ഹാന്റ്) സൗജന്യ പരിശീലനം നൽകും. എസ്.എസ്.എൽ.സി പാസ്സായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. 39 വയസ്സാണ് പ്രായപരിധി. പരിശീലന കാലയളവിൽ പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് നൽകും. ദൂരപരിധിക്ക് വിധേയമായി പരിമിതമായ ഹോസ്റ്റൽ സൗകര്യം ലഭിക്കും.
താൽപര്യമുള്ളവർ ഫോൺ നമ്പർ സഹിതം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളോടെ ”പ്രിൻസിപ്പൽ, പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട്-5 എന്ന വിലാസത്തിൽ സെപ്തംബർ 30 നകം അപേക്ഷിക്കണം. (ഫോൺ: 0495 2381624, മൊബൈൽനമ്പർ : 9446833259).