ആലപ്പുഴ: 2021 സെപ്റ്റംബർ 25ന് കോവിഡ് വാക്സിന്‍ ലഭിക്കും

ആലപ്പുഴ: ജില്ലയില്‍ കോവിഷീല്‍ഡ് വാക്സിൻ സ്വീകരിക്കുന്നതിന് 2021 സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് ഒന്നു മുതൽ www.cowin.gov.inൽ ബുക്ക് ചെയ്യാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

ഇതുവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കും കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവര്‍ക്കും ഓൺലൈനില്‍ ബുക്ക് ചെയ്തോ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കാം.

Share
അഭിപ്രായം എഴുതാം