മുന്നൂറിൽ പരം തിയേറ്ററുകളിൽ പ്രദർശനത്തിനെത്താനിരിക്കുന്ന അജഗജാന്തരം തീയേറ്ററുകൾ തുറന്നാലുടൻ റിലീസിനെത്തും

കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുവാൻ അനുകൂലസാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചതോടെ മലയാള മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലാണ്. ഇതുവരെ വരെ ഓടിടി റിലീസുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നിച്ചിരുന്ന് കാണുന്ന അനുഭവം സിനിമാ പ്രേമികൾക്ക് അന്യമായി നിൽക്കുകയായിരുന്നു.

തീയേറ്ററുകൾ തുറന്നാൽ ആദ്യം റിലീസിനെത്തുന്നത് മോഹൻലാലിന്റെ മരക്കാർ ആയിരിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ ചിത്രത്തിന്റെ റിലീസ് ഉടനെ ഉണ്ടാവില്ലെന്ന് ഒഫീഷ്യലായി അറിയിച്ചിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഉത്സവാന്തരീക്ഷത്തിൽ ആക്ഷന് പ്രാധാന്യം നല്കികൊണ്ട് ടിനു പാപ്പച്ചൻ ആന്റണി വർഗീസ് കൂട്ടുകെട്ടിലൊരുങ്ങിയ അജഗജാന്തരം തിയേറ്റർ റിലീസിന് എത്തിയാൽ തീയേറ്ററുകൾ മുമ്പത്തെ പോലെ പൂരപ്പറമ്പ് ആക്കാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. മുൻപ് ചിത്രത്തിന്റെ കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഗംഭീരമായ ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻറണി വർഗീസിന്റ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ്. ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്ന് 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ഈ ചിത്രത്തിലെ ഇതിവൃത്തം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു.

ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ ആൻറണി പെപ്പയോയോടൊപ്പം അർജുൻ അശോകൻ , ചെമ്പൻ വിനോദ് ജോസ് , ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ , ടിറ്റോ വിൽസൺ, സുധി കോപ്പ , വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ , ശ്രീരഞ്ജിനി , തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിൽവർ ബേ പ്രെഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫ്, അജിത് താലാ പിളളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കിച്ചു ടെല്ലസ്, വിനീത് വിശ്വം, ഛായാഗ്രഹണം ജിന്റോ ജോർജ് , എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട ഗോകുൽ ദാസ് , വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ , സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി ആർ ഒ മജ്ജു ഗോപിനാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ് എന്നിവർ നിർവ്വഹിക്കുന്നു.

Share
അഭിപ്രായം എഴുതാം