കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെമുതൽ ഫാമിൽ കണ്ടിരുന്നത്.
കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടുതന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്ക്യു ടീം ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആക്ഷേപം