കൊടിസുനിയുടെ വാദം സമ്മര്‍ദ്ദ തന്ത്രമെന്ന്‌ ജയില്‍ അധികൃതര്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുളളില്‍ വധഭീഷണിയുണ്ടെന്ന വാദം സമ്മര്‍ദതന്ത്രമെന്ന്‌ സൂചന. വിയ്യൂരില്‍ സുനിയുടെ കയ്യില്‍ നിന്ന്‌ മൊബൈല്‍ ഫോണ്‍ പിടികൂടുകയും, കോവിഡ്‌ കാലത്ത്‌ ഇതര തടവുകാര്‍ക്കു ലഭിച്ച പ്രത്യേക പരോളില്‍ തഴയപ്പെടുകയും ചെയ്‌തതോടെയാണ്‌ കണ്ണൂരിലേക്ക മാരാന്‍ സുനി ശ്രമം തുടങ്ങിയതെന്ന്‌ ജയില്‍ വകുപ്പിന്‌ സൂചന ലഭിച്ചു. തന്നെ വധിക്കാന്‍ കൊടുവളളി ക്വട്ടേഷന്‍ സംഘത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തതായി സുനി ആരോപിക്കുന്നു.

എന്നാല്‍ തടവുകാരെല്ലാം ഇക്കാര്യം നിഷേധിക്കകുയും സുനിയുടെ അടവാണിതെന്ന്‌ മൊഴി നല്‍കുകയും ചെയ്‌തു. മൊബൈല്‍ഫോണുമായി പിടിക്കപ്പെട്ടതോടെയാണ്‌ കൊടിസുനിക്കുമേല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായത്‌. ടിപി വധക്കേസിലെ മറ്റുപ്രതികള്‍ക്കെല്ലാം കോവിഡ്‌ കാലത്ത് പ്രത്യേക പരോള്‍ ലഭിക്കുകയും അനുയായികളായ തടവുകാരെയെല്ലാം പൂജപ്പുരയിലേക്കും കണ്ണൂരിലേക്കും മാറ്റുകയും ചെയതതോടെ വിയ്യൂരില്‍ സുനി ഒറ്റക്കായി. ഉറ്റതോഴനായിരുന്ന ഫ്‌ളാറ്റ്‌ കൊലക്കേസ്‌ പ്രതി റഷീദുമായി ഇടയുകയും ചെയ്‌തതോടെയാണ്‌ സുനി ഭീതിയിലായത്‌.

ഇതോടെ രാഷ്ട്രീയ തടവുകാരുടെ താവളമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്താന്‍ ശ്രമം തുടങ്ങുകയായിരുന്നു. ഇതിനുവേണ്ടിയാണ്‌ ക്വട്ടേഷന്‍ വധഭീഷണിയുണ്ടെന്ന്‌ ആരോപണം ഉയര്‍ത്തിയതെന്നാണ്‌ ജയില്‍ വകുപ്പിന്റെ അനുമാനം. എന്നാല്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക്‌ മാറ്റിയതോടെ ഇത്‌ പൊളിഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഭിച്ച സൗകര്യങ്ങളൊന്നും അതിസുരക്ഷാ ജയിലില്‍ ലഭിക്കുന്നില്ലെന്നതിനാല്‍ സുനി കൂടുതല്‍ അസ്വസ്ഥനാണെന്ന വിവരമാണ്‌ ലഭിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →