കാസർകോട്: നീലേശ്വരം ബ്ലോക്കിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളായ സ്‌കോളര്‍ഷിപ്പ്, യുവജനങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍,  മത്സ്യവില്പനയ്ക്ക് ഓട്ടോറിക്ഷ എന്നിവയിലേക്ക് പട്ടികജാതി വിഭാഗം ഗുണഭോക്താക്കളില്‍നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഐ ടി ഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് കേരളത്തിലോ, കേരളത്തിന് പുറത്തോ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

പട്ടികജാതി യുവജനങ്ങളുടെ രജിസ്‌ട്രേഡ് ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി വാദ്യോപകരണങ്ങള്‍ വാങ്ങിനല്‍കുന്നു. 40 വയസ്സില്‍ താഴെ പ്രായമുളളവര്‍ ഉള്‍പ്പെടുന്ന രജിസ്‌ട്രേഡ് ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം.  ഗ്രൂപ്പുകള്‍ക്ക് മത്സ്യവില്പനയ്ക്ക് ഓട്ടോറിക്ഷ നൽകുന്ന പദ്ധതിയിലേക്ക് മത്സ്യതൊഴിലാളി/അനുബന്ധ മത്സ്യതൊഴിലാളി സംഘങ്ങള്‍, ഗ്രൂപ്പുകള്‍ പുരുഷ/വനിതാ എസ്.എച്ച്.ജി, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയിലെ  ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കുമായി 8547630174, 04672 280 722,  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  അപേക്ഷകള്‍, ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം  സെപ്റ്റംബര്‍ 30  ന് വൈകീട്ട് അഞ്ചിനകം നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →