ആലപ്പുഴ: ഭാരതീയ പ്രകൃതികൃഷി; ഭരണിക്കാവില്‍ വിളവെടുപ്പിന് തുടക്കം

ആലപ്പുഴ: സുഭിക്ഷം സുരക്ഷിതം- ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ  ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ  വിളവെടുപ്പ് അഡ്വ. യു. പ്രതിഭ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഹൈപവര്‍ കമ്മിറ്റി അംഗമായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രജനി ജയദേവിന്റെ വീട്ടിലെ പ്രദര്‍ശന തോട്ടത്തിലായിരുന്നു ആദ്യ വിളവെടുപ്പ്.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടറിലാണ് കൃഷി നടത്തുന്നത്. 

ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ബ്ലോക്ക് അംഗങ്ങളായ ശ്യാമള ദേവി, സുരേഷ് തോമസ് നൈനാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യൂ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ചെല്ലമ്മ, ചാരുമ്മൂട് കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ പി. രജനി, ഭരണിക്കാവ് കൃഷി ഓഫീസര്‍ പൂജ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം