കോട്ടയം: ക്രിസ്ത്യൻ പെൺകുട്ടികളെ ഈഴവ യുവാക്കൾ വശീകരിക്കുന്നുവെന്ന ദീപിക ബാലസഖ്യം ഡയറക്ടർ ഫാദർ റോയ് കണ്ണന്‍ചിറയുടെ പ്രസ്താവന കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തെളിവുണ്ടെങ്കിൽ നിയമപരമായി പരാതി നൽകണം. പാല ബിഷപിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കാൻ ഈഴവ യുവാക്കാൾക്ക് സ്ട്രാറ്റജിക് ആയ പരിശീലനം ലഭിക്കുന്നുവെന്നും അത് തടയാൻ സഭയ്ക്കാകുന്നില്ലെന്നുമാണ് വൈദികൻ പറയുന്നത്. ഒരു മാസത്തിനുള്ളിൽ കോട്ടയത്തിന് അടുത്തുള്ള ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ ഇത്തരത്തിൽ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.