ഇടുക്കി: സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അഞ്ചു കിലോ ഗ്യാസ് സിലിണ്ടര്‍ ‘ചോട്ടു’ വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പനമ്പിള്ളി നഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്പന തുടങ്ങിയതായി സിഎംഡി പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും സപ്ലൈകോയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു സമീപത്തുള്ള എല്‍ പി ജി ഔട്ട് ലെറ്റുകളില്‍ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകള്‍ അതത് ഡിപ്പോകളില്‍ റെസിപ്പ്റ്റ് ചെയ്ത് ഔട്ട് ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകള്‍ വഴി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കും.
സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോമാനേജരുമായി ബന്ധപ്പെടണം: 9447975243 .ഐഒസി ബിപിഎസ്എസ് ഇന്‍ഡ്യന്‍ സെയില്‍സ് ഓഫീസര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും: സൂര്യാ (കൊച്ചി ആന്‍ഡ് ആലപ്പി സെയില്‍സ് ഓഫീസര്‍ ) 9447498252,മഞ്ജുഷ (തിരുവനന്തപുരം ഫീല്‍ഡ് ഓഫീസര്‍) – 9447498247,രാഹുല്‍ (കൊല്ലം ഫീല്‍ഡ് ഓഫീസര്‍) 9447763641, സയ്യദ് മുഹമ്മദ് (കോട്ടയം/ പത്തനംത്തിട്ട ഫീല്‍ഡ് ഓഫീസര്‍ ) 9447498254,ഡാല്‍ബിന്‍ (എറണാകുളം ആന്‍ഡ് ഇടുക്കി സെയില്‍സ് ഓഫീസര്‍) 9447498249,റോഷിനി (തൃശ്ശൂര്‍ ഫീല്‍ഡ് ഓഫീസര്‍)- 9447498248,ഗീതുമോള്‍ (പാലക്കാട് /മലപ്പുറം ഫീല്‍ഡ് ഓഫീസര്‍ ) 9447498251,റെജീന (കോഴിക്കോട് ഫീല്‍ഡ് ഓഫീസര്‍) 9447498255, ശ്രീനാഥ് (കണ്ണൂര്‍/ കാസര്‍കോഡ് ഫീല്‍ഡ് ഓഫീസര്‍ ) 9446328889.