ചണ്ഡീഗഡ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ച ഒഴിവില്‍ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാവുമെന്ന് സൂചന. എം.എല്‍.എമാരുടെ യോഗത്തില്‍ സമവായമായതാണ് വിവരം. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ രണ്‍ധാവ വിസമ്മതിച്ചു. അമരീന്ദര്‍ സിങ്ങിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തോട് ഒരു സംസ്ഥാനത്തെ ജനങ്ങളും പാര്‍ട്ടിയും ഒപ്പമുള്ള കാലത്ത് മാത്രമേ ആര്‍ക്കും മുഖ്യമന്ത്രിയായി തുടരാനാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാസങ്ങള്‍ നീണ്ട ഗ്രൂപ്പ് പോരിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചത്. അധികാരത്തിലേറിയത് മുതല്‍ നവജ്യോത് സിങ് സിദ്ദുവുമായി അമരീന്ദറിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് നേതൃത്വം നിരവധി തവണ ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. കൂടുതല്‍ എം.എല്‍.എമാര്‍ അമരീന്ദറിനെതിരെ രംഗത്ത് വന്നതോടെയാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ടത്.