ജിജു അശോകൻ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് വിനയ് ഫോർട്ട് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നത്.
ഇപ്പോഴിതാ ഈ ചിത്രം തമിഴ് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത പുറത്തുവരുന്നു. സംവിധായകനായ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. കോമഡി ത്രില്ലർ ജോണറിൽ പെട്ട ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രൊഡക്ഷൻ ടീം അറിയിച്ചത്.
എ എ എ ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ദേവ് മോഹൻ നായകനായ പുള്ളി എന്ന മലയാള ചലച്ചിത്രമാണ് ജിജു അശോകിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.
റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യുകി, എന്നീ ചിത്രങ്ങൾക്ക് ശേഷം എ എ എ ആർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആണ് ഇത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി, എന്നിവയാണ് കമലം ഫിലിംസിന്റേതായാ മറ്റു ചിത്രങ്ങൾ.