ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും

ചണ്ഡീഗഡ്: ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് 19/09/21 ഞായറാഴ്ച വൈകിട്ട് വരുന്ന റിപ്പോർട്ട്.
ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. നേരത്തെ സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അരുണാ ചൗധരിയും ഭാരത് ഭൂഷണും ഉപമുഖ്യമന്ത്രിമാരാകും. ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. നിലവില്‍ സംസ്ഥാനത്തെ ടെക്‌നിക്കല്‍ വിദ്യാഭ്യാസമന്ത്രിയായ ചരണ്‍ജിത് സിംഗ് പഞ്ചാബില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദളിതനാണ്.

Share
അഭിപ്രായം എഴുതാം