കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു.85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. 18/09/2021 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം.പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും തിളങ്ങിയ ബഹുമുഖ പ്രതിഭയായ മാധ്യമ പ്രവര്‍ത്തകനായിരുന്നു കെ എം റോയ്. സംസ്കാരം 19/09/2021 ഞായറാഴ്ച തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും. കേരള ഭൂഷൺ, ദി ഹിന്ദു, യു എൻ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീർഘനാൾ മംഗളം ജനറൽ എഡിറ്റർ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.
എറണാകുളം മഹാരാജാസ് കോളജില്‍ എം എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരള പ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരമായിട്ടായിരുന്നു കെ എം റോയ് മാധ്യ പ്രവര്‍ത്തനമേഖലയിലേക്ക് കാലൂന്നിയത്.തുടര്‍ന്ന് ദേശബന്ധു, കേരള ഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.പിന്നീട് എക്കണോമിക്‌സ് ടൈംസ്,ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റിര്‍ പദവിയിലിരിക്കെയാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ചത്.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേര്ണലിസ്‌റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവർത്തിച്ചിരുന്നു. അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്,സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം,സി പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, ശിവറാം അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും കെ എം റോയിയെ തേടിയെത്തിയിരുന്നു.ഇരുളും വെളിച്ചവും അടക്കം ഏതാനും പുസ്തകങ്ങളും കെ എം റോയി രചിച്ചിട്ടുണ്ട്.