ലണ്ടന്‍: യു.കെ, യു.എസ്, ഓസ്ട്രേലിയ രാജ്യങ്ങളുടെ ഔകസ് ഉടമ്പടി അങ്ങേയറ്റം നിരുത്തരവാദപരമാണെന്നു ചൈന വിമര്‍ശിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതും ആയുധമത്സരത്തിന് ഇടയാക്കുന്നതുമാണു കരാറെന്ന ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലീജിയന്‍ പറഞ്ഞു. ആശയപരമായ മുന്‍വിധിയോടെ, ശീതയുദ്ധത്തിനുള്ള പുറപ്പാടാണു മൂന്ന് രാജ്യങ്ങളും നടത്തുന്നതെന്ന് അമേരിക്കയിലെ ചൈനീസ് എംബസി ്രപതികരിച്ചു. 12 അന്തര്‍വാഹിനികള്‍ നിര്‍മിച്ചുനല്‍കാന്‍ ഓസ്ട്രേലിയയുമായി കരാറിേലര്‍പ്പെട്ട ഫ്രാന്‍സും പുതിയനീക്കത്തില്‍ രോഷം പ്രകടിപ്പിച്ചു. ഇതു പിന്നില്‍നിന്നുള്ള കുത്താണെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് വൈവെസ് ലെ ഡ്രിയാന്‍ ആരോപിച്ചു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക മുതല്‍മുടക്കാണു ചൈന നടത്തിയിട്ടുള്ളതെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെന്‍ വാലസ് ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. വ്യോമ-നാവികസന്നാഹങ്ങള്‍ െചെന വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ്. ചില തര്‍ക്കമേഖലകളിലേക്കും അവര്‍ കടന്നുകയറുന്നു. സ്വന്തം ഭൂമിയില്‍ നിലനില്‍ക്കാന്‍ കഴിയണമെന്ന് ആ മേഖലയിലെ ഞങ്ങളുെട പങ്കാളികള്‍ ആഗ്രഹിക്കുന്നു”- വാലസ് പറഞ്ഞു.ദക്ഷിണ ചൈനാക്കടല്‍ ഉള്‍പ്പൈടയുള്ള തര്‍ക്കമേഖലകളില്‍ കുറച്ചുവര്‍ഷങ്ങളായി ചൈന സംഘര്‍ഷം വളര്‍ത്തുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ ത്രിരാഷ്്രടസഖ്യം. ലോകമെമ്പാടും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനാണ് ഔകസ് ഉടമ്പടിയെന്നു ബ്രിട്ടീഷ് ്രപധാനമ്രന്തി വ്യക്തമാക്കി. ഇതിലൂടെ നൂറുകണക്കിന് അതിവിദഗ്ധ തൊഴിലവസരങ്ങളും സൃഷ്ടിക്കെപ്പടും. ഉടമ്പടി സംബന്ധിച്ച് ഫ്രാന്‍സിന്റെ ആശങ്ക അനാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫ്രാന്‍സും ബ്രിട്ടനുമായുള്ള ബന്ധം പാറപോലെ ഉറച്ചതാണെന്നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.