മുബൈ: 2022 ഐ.പി.എല്ലിന് രണ്ടു പുതിയ ടീമുകളെ ഉള്‍പ്പെടുത്താനുള്ള ലേലം ഒക്ടോബര്‍ 17നു നടക്കുമെുന്ന സൂചന. ഐ.പി.എല്‍. ഫൈനലിനു ശേഷമാവും ലേലം നടക്കുക. ഇത്തവണ ഓണ്‍ലൈന്‍ വഴിയുള്ള ലേലം ആയിരിക്കില്ല എന്നും ബി.സി.സി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ട്വന്റി20 ലോകകപ്പ് നടക്കുന്ന നഗരത്തില്‍ലാവും ലേലം നടക്കുക.
2014 മുതല്‍ ഐ.പി.എല്ലില്‍ എട്ടു ടീമുകളാണു കളിക്കുന്നത്. ടീമിന്റെ എണ്ണം10 ആവുന്നതോടെ ഒരു ടീം കളിക്കുന്ന മത്സരങ്ങളുടെ എണ്ണം 14ല്‍ നിന്ന് 18 ആവും. ഈ വര്‍ഷത്തെ ഐ.പി.എല്ലിന്റെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 19ന് ആരംഭിക്കും.