റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവപര്യന്തമെന്നാല്‍ ജീവിതകാലം മുഴുവനുമുള്ള കഠിനതടവ്: സുപ്രീം കോടതി

September 15, 2021 - 2:00 pm

ന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷയെന്നാല്‍ ജീവിതകാലം മുഴുവനും നീളുന്ന കഠിനതടവാണെന്നു സുപ്രീം കോടതി. ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ സാധാരണ തടവല്ല അനുഭവിക്കേണ്ടതെന്ന വസ്തുത പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നു ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ് ബി.ആര്‍. ഗവായി എന്നിവരുടെ ബെഞ്ച് പറഞ്ഞു.ഗുവാഹത്തി, ഹിമാചല്‍ പ്രദേശ്‌ െഹെക്കോടതികളുടെ വിധിക്കെതിരായ രണ്ട് അപ്പീലുകള്‍ പരിഗണിച്ചാണു സുപ്രീം കോടതിയുടെ തീര്‍പ്പ്.

ജീവപര്യന്തം തടവെന്നാല്‍ ജീവിതകാലം മുഴുവനുമുള്ള കഠിനതടവാണെന്നു വിവിധ വിധിന്യായങ്ങളില്‍നിന്നു വ്യക്തമാണെന്നു കോടതി വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിപുലമായ ബെഞ്ചിന്റെ പുനഃപരിശോധന ആവശ്യമില്ലെന്ന് 1992-ല്‍ വ്യക്തമാക്കിയതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *