വനിതകള്‍മാത്രം പണിയെടുക്കുന്ന കമ്പനിയെന്ന ആശയവുമായി ഇലക്ട്രിക്ക്‌ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ‘ഒല’

ന്യൂ ഡല്‍ഹി : വനിതകള്‍മാത്രം ജോലിചെയ്യുന്ന സ്‌കൂട്ടര്‍ കമ്പനിയെന്ന ആശയവുമായി ഫ്യൂച്ചര്‍ ഫാക്ടറി. ഇതിന്റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കുമെന്നു സിഇഒ ഭവിഷ്‌ അഗര്‍വാള്‍ അറിയിച്ചു.ഇത്‌ യാഥാര്‍ഥ്യമായാല്‍ വനിതകള്‍മാത്രം ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായി ഇത്‌ മാറുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ കൂുതല്‍ അവസരം ലഭിക്കുന്നതിന്‌ ഒല ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണിതെന്നും ഭവിഷ്‌ അഗര്‍വാള്‍ പറഞ്ഞു. വനിതകള്‍ക്ക്‌ സാമ്പത്തിക രംഗത്ത്‌ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം .അടുത്തയിടെ ഇലക്ട്രിക്ക്‌ സ്‌കൂട്ടറിന്റെ ഓണ്‍ലൈന്‍ വില്‍പ്പനക്ക്‌ ഒല തുടക്കമിട്ടിരുന്നു.എസ്‌ വണ്‍ മോഡല്‍ ഇലക്ട്രിക്ക്‌ സ്‌കൂട്ടറിന്റെ വില്‍പ്പന ത്വരിതപ്പെടുത്താനാണ്‌ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്‌.

എന്നാല്‍ വെബ്‌ സൈറ്റൈില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഓണ്‍ലൈന്‍ വില്‍പ്പന സെപ്‌തംബര്‍ 15ലേക്ക്‌ മാറ്റിവച്ചു. ഒക്ടോബറില്‍ ഇലക്ട്രിക്ക്‌ സ്‌കൂട്ടര്‍ ഉപഭോക്താക്കളുടെ കയ്യില്‍ എത്തിക്കാനാണ്‌ കമ്പനി പദ്ധതിയിടുന്നത്‌. ഡല്‍ഹിയില്‍ ഇലക്ട്രിക്ക്‌ വാഹനങ്ങള്‍ക്ക സബ്‌സിഡി ഉളളതിനാല്‍ ഒല എസ്‌ വണ്ണിന്‌ 85,000 രൂപയാണ്‌ വില. ഗുജറാത്തില്‍ ഇത്‌ 79,000രൂപ മാത്രമായിരിക്കും ചില്ലറ വില്‍പ്പന വിലയെന്നാണ്‌ റിപ്പോര്‍ട്ട്‌ .

Share
അഭിപ്രായം എഴുതാം