തിരുവനന്തപുരം: അനുശോചിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാവും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവയുടെ വിയോഗത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെ  ശ്രദ്ധേയനായി നിരവധി സിനിമകളിൽ സ്വഭാവനടനായി അഭിനയ മികവു തെളിയിച്ച പ്രിയ കലാകാരന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. റിസബാവയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Share
അഭിപ്രായം എഴുതാം