21000 കോടി രൂപയ്ക്ക് 56 വിമാനങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ

ന്യൂഡല്‍ഹി: സൈനിക വിമാന നിര്‍മാണത്തിന് കേന്ദ്ര സുരക്ഷാ വിഭാഗവുമായി 21000 കോടി രൂപയുടെ കരാറിലേര്‍പ്പെട്ട് ടാറ്റ. രണ്ടുവര്‍ഷത്തിനുള്ളില്‍16 സൈനിക വിമാനങ്ങളും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 സൈനിക വിമാനങ്ങളുമാണ് നിര്‍മിക്കേണ്ടത്. മൂന്ന് ബില്യണ്‍ ഡോളര്‍ അഥവാ 21000 കോടി രൂപയാണ് ഇത് സംബന്ധിച്ചു ടാറ്റയുമായുള്ള കരാര്‍. പദ്ധതിക്ക് കേന്ദ്ര സുരക്ഷാ വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചു.സൈനിക വിമാനങ്ങള്‍ ബഹിരാകാശ ആവാസ വ്യവസ്ഥയ്ക്ക് ഊര്‍ജം നല്‍കുന്നവയായിരിക്കും. ഇന്ത്യയിലുള്ള ചെറുകിട സംരംഭങ്ങളെ വിമാന നിര്‍മാണവുമായി ബന്ധപ്പെടുത്താനും സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →