തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുരുതെന്നും പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പോലീസ് മേധാവി അനിൽ കാന്ത്. ഇത് സംബന്ധിച്ച സർക്കുലർ ഡിജിപി പുറത്തിറക്കി. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ.
പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. പൊതുജനങ്ങളോട് പോലീസ് സഭ്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഡിജിപി പ്രത്യേക സർക്കുലർ പുറത്തിറക്കിയത്