പത്തനംതിട്ട: അമൃത മഹോത്സവം: 21 പുതിയ സംരംഭകരെ കണ്ടെത്തി; 9,10,000 രൂപ വായ്പ വിതരണം ചെയ്തു

പത്തനംതിട്ട: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി അമൃത മഹോത്സവം 2021 പരിപാടിക്ക് പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എസ്.വി.ഇ.പി നടപ്പാക്കുന്ന പറക്കോട് ബ്ലോക്കില്‍ സംരംഭം ചെയ്യാന്‍ താല്‍പര്യമുള്ള 21 പുതിയ സംരംഭകരെ  കണ്ടെത്തി. പരിശീലനം പൂര്‍ത്തിയാക്കിയ സംരംഭകര്‍ക്ക് കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ട് സ്റ്റാര്‍ട്ട് അപ് ലോണ്‍ അനുവദിച്ചതിന്റെ വിതരണോദ്ഘാടനം പറക്കോട്ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, ബി.എന്‍.എസ്.ഇ.പി മെമ്പര്‍ സെക്രട്ടറിയും അസിസ്റ്റന്‍ഡ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ എല്‍. ഷീല,  എസ്.വി.ഇ.പി ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.വി.ഇ.പി. ചെയര്‍പേഴ്സണ്‍ ഉഷാ മോഹന്‍, ബി.എന്‍.എസ്.ഇ.പി സംരംഭക കെ. വിനിതമോള്‍ എന്നിവര്‍ പങ്കെടുത്തു. 19 സംരംഭകര്‍ക്കായി 9,10,000 രൂപ  കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ട് ലോണ്‍ വിതരണം ചെയ്തു.

Share
അഭിപ്രായം എഴുതാം