പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ എംഎസ്എഫ് നേതാവ് പൊലീസിൽ പരാതി നൽകി

തൃശ്ശൂർ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസിൽ പരാതി. നാർക്കോട്ടിക്സ് ജിഹാദ് പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പരാതി. ദില്ലി യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാർഥിയും എംഎസ്എഫ് ദില്ലി സ്റ്റേറ്റ് വൈസ് പ്രസിഡന്‍റുമായ അഫ്‌സൽ യൂസഫാണ് പരാതിക്കാരൻ. തൃശൂർ സിറ്റി പോലീസിൽ നൽകിയ പരാതിയിൽ മുസ്‌ലിം സമുദായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ബിഷപ്പ് ശ്രമിക്കുനന്തായും പരാതിയിൽ ആരോപിക്കുന്നു. ബിഷപ്പിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. .

അതേസമയം പാലാ ബിഷപ്പിനെ പിന്തുണച്ച്‌ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞത്. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരങ്ങളെ ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രസ്താവിച്ചു. സിപിഎമ്മും ബിജെപിയും ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രസ്താവന പാലാ മണ്ഡലം കമ്മിറ്റിയുടെ വികാരമെന്ന് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർ വി ജോസ് പറഞ്ഞു. നാർക്കോട്ടിക്സ് ജിഹാദ് വിഷയത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തണമെന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരമെന്നും ഇല്ലെങ്കിൽ ഇത്തരം പ്രചരണങ്ങൾ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും തോമസ് ആർവി ജോസ് ചൂണ്ടിക്കാട്ടി

Share
അഭിപ്രായം എഴുതാം