തിരുവനന്തപുരം: വൃദ്ധയായ അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. 88കാരിയായ അന്നമ്മയെ മകള്‍ ലീലയാണ് വെട്ടിക്കൊന്നത്.
തിരുവനന്തപുരം ജില്ലയിലെ നരുവാമൂടിലാണ് സംഭവം. തര്‍ക്കത്തിനൊടുവിലാണ് ലീല അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചിരുന്നു.
ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്. ലീല മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അന്നമ്മയും മകളും തമ്മില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.