പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട ജില്ലയിലെ ഐക്കാട്, പന്തളം എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ കളില്‍ എന്‍.സി.വി.ടി പാഠ്യപദ്ധതി അനുസരിച്ചുളള പരിശീലനം നല്‍കുന്ന വിവിധ മെട്രിക്/ നോണ്‍ മെട്രിക് ട്രേഡുകളില്‍ 2021 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടികവര്‍ഗം, 10 ശതമാനം മറ്റു വിഭാഗം അപേക്ഷകര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. ഏതെങ്കിലും വിഭാഗത്തിന് മതിയായ അപേക്ഷകള്‍ ലഭ്യമല്ലെങ്കില്‍ ആ ഒഴിവ് പട്ടികജാതി, പട്ടികവര്‍ഗം എന്ന ക്രമത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികത്താം. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഡ്രൈവര്‍ കം മെക്കാനിക്ക് കോഴ്സിന് 18 വയസും മറ്റു കോഴ്സുകള്‍ക്ക് 14 വയസും തികഞ്ഞിരിക്കണം. (പരിശീലനാര്‍ഥികളുടെ പ്രായം, യോഗ്യത, കോഴ്സിന്റെ കാലാവധി, സീറ്റുകളുടെ എണ്ണം) എന്നിവ ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് ഗവ. ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശത്തിനു വിധേയമായി മാറ്റം വരാം. കോവിഡ്-19 പ്രത്യേക പശ്ചാത്തലത്തില്‍ 2021 പരിശീലന വര്‍ഷത്തേക്കുളള ക്ലാസുകളുടെ ആരംഭം, പരിശീലന കാലയളവ്, പരിശീലന രീതി എന്നിവ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും.
www.scdd.kerala.gov.in എന്ന വെബ്സൈറ്റിലുളള ഐ.ടി.ഐ അഡ്മിഷന്‍ 2021 ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മെട്രിക്ക് ട്രേഡുകള്‍ക്കും നോണ്‍ മെട്രിക് ട്രേഡുകള്‍ക്കും വെവേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പേര്, വയസ്, ജാതി, യോഗ്യത, അധിക യോഗ്യത (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കണം. അപേക്ഷ, പ്രവേശനം ആഗ്രഹിക്കുന്ന ഐ. ടി. ഐ കളില്‍ ഈ മാസം 15 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിച്ചിരിക്കണം. ഫോണ്‍ :- ഗവ:ഐ.ടി.ഐ-ഐക്കാട് – 9400849337, ഗവ:ഐ.ടി.ഐ- പന്തളം:- 9496546623