തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓവർ ബ്രിഡ്ജിന് സമീപം കേരള ബാങ്കിന്റെ ഓഫീസ് കെട്ടിടത്തിലെ സഹകരണ വിജിലൻസ് ഓഫീസ് ജഗതി ഡി.പി.ഐ ക്ക് സമീപത്തെ ജവഹർ സഹകരണഭവനിലെ പുതിയ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ വകുപ്പിലെ അഡീഷണൽ രജിസ്ട്രാർ (വിജിലൻസ്), ഡി.വൈ.എസ്.പിമാർ, വകുപ്പിലെ മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജവഹർ സഹകരണ ഭവനിലെ ഏഴാമത്തെ നിലയിലാണ് സഹകരണ വിജിലൻസ് ഓഫീസ് പ്രവർത്തിക്കുന്നത്.