രൂപയുടെ മൂല്യമിടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസ നഷ്ടത്തോടെ 73.65 രൂപയിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതിനൊപ്പം ഓഹരി വിപണിയിലെ മന്ദതയും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഇന്റര്‍ബാങ്ക് വിദേശ എക്സ്ചേഞ്ചില്‍ ഡോളറിനെതിരേ 73.48നാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടം നേരിട്ട് 73.65 രൂപയിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസം 73.42ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വിദേശനിക്ഷേപകര്‍ കഴിഞ്ഞദിവസം വില്‍പ്പനക്കാരുടെ മേലങ്കിയണിഞ്ഞതും രൂപയുടെ തിരിച്ചടിക്കു കാരണമായെന്നാണ് സൂചന. 145.45 കോടിയുടെ ഓഹരികള്‍ വിദേശനിക്ഷേപകര്‍ വിറ്റഴിച്ചു. ആഗോളവിപണിയില്‍ എണ്ണവില 0.04 ശതമാനം ഉയര്‍ന്നു.

Share
അഭിപ്രായം എഴുതാം