തിരുവനന്തപുരം: കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്കായി (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ‘കിലെ-സിവിൽ സർവീസ് അക്കാഡമി’ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനം നൽകും. ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസ്സുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട തൊഴിലാളി ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 20 ന് മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:kile.kerala.gov.in.