തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പീരുമേട് എ.വി.റ്റി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പട്ടിക വിഭാഗത്തിൽപ്പെട്ട പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ തലമുടി ബലമായി മുറിച്ച് മാറ്റിയ സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഈ വിഷയത്തിൽ പട്ടികജാതി പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരം നിയമ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.